കി​ട​പ്പുരോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കി സൗ​പ​ർ​ണി​ക കു​ണ്ടലക്കാ​ട് കൂ​ട്ടാ​യ്മ

01:08 AM Dec 10, 2022 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട്: പ്ര​ദേ​ശ​ത്തെ കി​ട​പ്പുരോ​ഗി​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും സാ​ന്ത്വ​ന പ​രി​ര​ക്ഷ​യു​ടെ ഭാഗമായി സൗ​പ​ർ​ണി​ക കു​ണ്ട്‌ലക്കാ​ട് സാ​ന്ത്വ​ന കേ​ന്ദ്രം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​ര​ണം തു​ട​ങ്ങി.
കോ​ട്ടോ​പ്പാ​ടം ക​ല്ല​ടി അ​ബ്ദു​ഹാ​ജി ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്ര​ഭ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ലേ​ക്കു ന​ൽ​കു​ന്ന വീ​ൽ​ചെ​യ​ർ ഭി​ന്ന​ശേ​ഷി മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ്പെ​ഷൽ അ​സം​ബ്ലി​യി​ൽ ഒ​ളി​ന്പ്യ​ൻ ആ​കാ​ശ് എ​സ്. മാ​ധ​വ​നി​ൽ നി​ന്ന് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​നാ​യി. ഷെ​റീ​ന ത​യ്യി​ൽ, പ്രി​ൻ​സി​പ്പാ​ൾ പി. ​ജ​യ​ശ്രീ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​ശ്രീ​ധ​ര​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ. ഹ​ബീ​ബ് റ​ഹ്്്മാ​ൻ, സൗ​പ​ർ​ണി​ക പ്ര​സി​ഡ​ന്‍റ് പ​റ​ന്പ​ത്ത് മു​ഹ​മ്മ​ദ​ലി, സെ​ക്ര​ട്ട​റി പി.​എം. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.