ഷൊർണൂർ: വാടാനാംകുർശി റെയിൽവേ മേൽപ്പാലം നിർമാണം ദ്രുതഗതിയിലാക്കാൻ നടപടി. വലിയ ബീമുകളുടെ പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
സാധാരണ കോണ്ക്രീറ്റ് നിർമാണ രീതിയിൽ നിന്ന് വ്യത്യസ്തമായി സ്റ്റീൽ കൂടുതൽ ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്.
ഷൊർണൂർ-നിലന്പൂർ റെയിൽവേ ലൈനിൽ മേൽപ്പാലമില്ലാത്ത ചുരുക്കം ഇടങ്ങളിലൊന്നാണ് വാടാനാംകുർശി.
ലെവൽ ക്രോസ് രഹിത കേരളം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് വാടാനാംകുർശിയിലും വല്ലപ്പുഴയിലും കൊടുമുണ്ടയിലും മേൽപ്പാലം നിർമിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. അന്തർ സംസ്ഥാന ജില്ലകളിലേക്കുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയിലാണ് വാടാനാംകുർശി എന്നതിനാലാണ് ആദ്യ നിർമാണം ഇവിടെ ആരംഭിച്ചത്.
തിരക്കേറിയ സംസ്ഥാന പാതയായിട്ടും വാടാനാംകുറിശിയിൽ ഗേറ്റടയ്ക്കുന്പോൾ യാത്രക്കാർക്ക് ഏറെനേരം കാത്തുനിൽക്കണമെന്ന ദുഃസ്ഥിതിക്ക് വൈകാതെ പരിഹാരമാവും.
മേൽപ്പാല നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ഇപ്പോൾ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ഇതിനു വേണ്ട നിർദേശങ്ങൾ അധികൃതർ നൽകി കഴിഞ്ഞു.
വാടാനാംകുർശി റെയിൽവേ മേൽപ്പാലം നിർമാണം ദ്രുതഗതിയിലാക്കും
01:08 AM Dec 10, 2022 | Deepika.com