ചങ്ങനാശേരി: കുട്ടനാട് എന്‍ജിനിയറിംഗ് കോളജില്‍നിന്നും പല സാഹചര്യങ്ങള്‍ മൂലം നിര്‍ത്തലാക്കുന്ന കോഴ്സുകള്‍ ചങ്ങനാശേരിയില്‍ ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
കെ.എ. തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം ഉദ്ഘാടനം ചെയ്തു.
വി.ജെ. ലാലി, ചെറിയാന് ചാക്കോ, ജോര്‍ജുകുട്ടി മാപ്പിളശേരി, ആര്. ശശിധരന്‍നായര്‍ ശരണ്യ, മുകുന്ദന് രാജു, ജോസി ചക്കാല, ജോസുകുട്ടി പുളിമൂട്ടില്‍, എല്‍സമ്മ ജോബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുട്ടനാട് എന്‍ജിനിയറിംഗ് കോളജ്: മാറ്റുന്ന കോഴ്സുകള്‍ ചങ്ങനാശേരിയില്‍ ആരംഭിക്കണമെന്നു കേരള കോണ്‍ഗ്രസ്
12:53 AM Dec 10, 2022 | Deepika.com