ചങ്ങനാശേരി: വാട്ടര്‍ അഥോറിറ്റി പമ്പ് ഹൗസുകളിലെ പഴക്കം ചെന്ന കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത മോട്ടോര്‍ പമ്പുസെറ്റുകള്‍ മാറ്റി പുതിയവ സ്ഥാപിക്കണമെന്നും ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകള്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കണമെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ജോബ് മൈക്കിള്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കേടായ പമ്പുകളും കാര്യക്ഷമത ഇല്ലാത്തതുമായ പമ്പുകളും മാറ്റുന്ന കാര്യം അടിയന്തരമായി പരിഗണിക്കാമെന്നും പഴയ ലൈനുകള്‍ പുതുക്കേണ്ടതായുള്ളവ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഉടനടി ചെയ്യുമെന്നും മന്ത്രി റോഷി അഗസ്റ്റിന് മറുപടിയായി പറഞ്ഞു.
സംസ്ഥാനത്ത് 85 വാട്ടര്‍ അഥോറിറ്റി ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടാതെ ഗ്രൗണ്ട് വാട്ടറിന്റെ ലാബുകള്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ കേന്ദ്രീകരിച്ച് 28 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെമിസ്ട്രി ലാബുകള്‍ ഉള്ള സ്കൂളുകളില്‍ ഇത് പ്രാവര്‍ത്തികമാക്കാമെന്നും റോഷി അഗസ്റ്റ്യന്‍ ഉറപ്പുനല്‍കി.
പമ്പുഹൗസുകളിലെ കേടായ മോട്ടോര്‍ പമ്പുകള്‍ മാറ്റി സ്ഥാപിക്കണം: ജോബ് മൈക്കിള്‍
12:53 AM Dec 10, 2022 | Deepika.com