ചങ്ങനാശേരി: എസ്ബി കോളജ് മുന്‍പ്രിന്‍സിപ്പല്‍ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവർണജൂബിലി സ്മാരകമായി കേരളത്തിലെ മികച്ച ഇംഗ്ലീഷ് അധ്യാപകന് നല്കുന്ന പ്രഥമ പുരസ്കാരം തൃശൂര്‍ സെന്റ് തോമസ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. സി.എസ്. ബിജുവിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമ്മാനിച്ചു.
എസ്ബി കോളജില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്, ഇംഗ്ലീഷ് വകുപ്പ് മേധാവി പ്രഫ. പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ.സി.എസ്. ബിജുവിന് മികച്ച ഇംഗ്ലീഷ് അധ്യാപക പുരസ്കാരം സമ്മാനിച്ചു
12:53 AM Dec 10, 2022 | Deepika.com