സം​രം​ഭ​മേ​ഖ​ല​യി​ല്‍ ജി​ല്ല​യ്ക്ക് മു​ന്നേ​റ്റം

12:44 AM Dec 10, 2022 | Deepika.com
കാ​സ​ർ​ഗോ​ഡ്: ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ലൂ​ടെ സം​രം​ഭ സൗ​ഹൃ​ദ ജി​ല്ല​യാ​യി മാ​റു​ക​യാ​ണ് കാ​സ​ര്‍​ഗോ​ഡ്. സം​രം​ഭ​ക​ത്വ വി​ക​സ​ന​ത്തി​ല്‍ ജി​ല്ല ന​ട​ത്തി​യ​ത് മി​ക​ച്ച മു​ന്നേ​റ്റം. 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ​ത്തി​ര​ട്ടി​യി​ല​ധി​കം സം​രം​ഭ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു.
ഒ​പ്പം നി​ക്ഷേ​പ​വും ജോ​ലി സാ​ധ്യ​ത​ക​ളും സ​മാ​ന്ത​ര​മാ​യി വ​ര്‍​ധി​ച്ചു. 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷം 220 സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ സ്ഥാ​ന​ത്ത് ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷം ഡി​സം​ബ​ര്‍ വ​രെ ജി​ല്ല​യി​ല്‍ 3175 സം​രം​ഭ​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്. 196.39 കോ​ടി​യു​ടെ നി​ക്ഷേ​പ​വും ഇ​തി​ലൂ​ടെ ജി​ല്ല​യി​ലു​ണ്ടാ​യി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 13.928 കോ​ടി​യു​ടെ നി​ക്ഷേ​പ​മു​ണ്ടാ​യ സ്ഥാ​ന​ത്താ​ണ് സാ​മ്പ​ത്തി​ക വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​വു​ന്ന​തി​നു മു​മ്പെ ത​ന്നെ ഈ ​വ​ര്‍​ധ​ന​വ്. ജി​ല്ല​യി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ​തോ​ടെ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും വ​ര്‍​ധി​ച്ചു. 6460 പേ​ര്‍​ക്കാ​ണ് ന​വം​ബ​ര്‍ മാ​സം വ​രെ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ ജോ​ലി നേ​ടാ​നാ​യ​ത്. 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷം 959 പേ​ര്‍​ക്ക് ആ​ണ് ആ​കെ തൊ​ഴി​ല്‍ ല​ഭി​ച്ച​ത്.
നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ സം​രം​ഭ​ങ്ങ​ള്‍. കാ​ഞ്ഞ​ങ്ങാ​ട് 729 സം​രം​ഭ​ങ്ങ​ള്‍ ആ​ണ് ഇ​തു​വ​രെ തു​ട​ങ്ങി​യ​ത്.
82.51 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 1557 തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ച്ചു. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലും സം​രം​ഭ​ക മേ​ഖ​ല​യി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ജി​ല്ല​യ്ക്കാ​യി. മ​ഞ്ചേ​ശ്വ​ര​ത്ത് 558 സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി. 23.2 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​നൊ​പ്പം 1059 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ 592 സം​രം​ഭ​ങ്ങ​ളി​ല്‍ 34.83 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ടാ​യി. 1274 തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 632 സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. 27.11 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 1272 തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളു​മു​ണ്ടാ​യി. തൃ​ക്ക​രി​പ്പൂ​രി​ല്‍ 664 സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി. 28.74 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 1272 തൊ​ഴി​ലു​ക​ളും ഇ​തി​ലൂ​ടെ സൃ​ഷ്ടി​ച്ചു.