തൃക്കരിപ്പൂർ: വയലോടിയിലെ മർണാടിയൻ പ്രിജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലായ മൂന്നു പേരുടെ വീടുകളിൽ കൂടുതൽ തെളിവുകൾക്കായി ഒരേ സമയം അന്വേഷണ സംഘം റെയ്ഡ് നടത്തി.
പൊറോപ്പാട്, വിറ്റാക്കുളം പ്രദേശങ്ങളിലെ വീടുകളിൽ ഇന്നലെയാണ് വനിതാ എസ്ഐ മാർ ഉൾപ്പെടുന്ന പോലീസ് റെയ്ഡ് നടത്തിയത്. രാവിലെ 11 ന് തുടങ്ങിയ റെയ്ഡ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അവസാനിച്ചത്. ചന്തേര പ്രിൻസിപ്പൽ എസ്ഐ എം.വി.ശ്രീദാസ്, എസ്ഐമാരായ എം.സതീശൻ, സി.കെ.മുരളീധരൻ, എ എസ് ഐമാരായ എ.വി.ദിവാകരൻ, പി.ഓമന എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.
പ്രിജേഷ് വധം: പ്രതികളുടെ വീട്ടിൽ റെയ്ഡ്
12:44 AM Dec 10, 2022 | Deepika.com