സി​ബി​എ​സ്ഇ ബാ​സ്കറ്റ്ബോ​ൾ ടൂർണമെന്‍റ് തുടങ്ങി

12:38 AM Dec 10, 2022 | Deepika.com
ശ്രീ​ക​ണ്ഠ​പു​രം: പൊ​ടി​ക്ക​ളം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ ബാ​സ്ക്ക​റ്റ്ബോ​ൾ (ക്ല​സ്റ്റ​ർ -10) ടൂ​ർ​ണ​മെ​ന്‍റ് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ എം.​പി. ബി​ജു സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ഡോ. ​റെ​ജി സ്ക​റി​യ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​ജി​ൽ മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നാ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണു ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​മാ​യ അ​ണ്ട​ർ-19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി പൊ​ടി​ക്ക​ളം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.
ഇ​ന്നു രാ​വി​ലെ 6.30ന് ​സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും.