തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കില്‍ ബേക്കറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ചിറവക്കിലെ മൊട്ടമ്മല്‍ മാളിൽ പ്രവര്‍ത്തിക്കുന്ന മലപ്പട്ടം സ്വദേശി ഹംസക്കുട്ടിയുടെ ജസ്റ്റ് ബേക്സിലാണ് ഇന്നലെ പുലര്‍ച്ചെ ഒന്നോടെ തീപിടിത്തമുണ്ടായത്.
20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഇന്നലെ പുലർച്ചെ സമീപത്തെ കടക്കാരാണ് ബേക്കറിയിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ തളിപ്പറന്പ് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സ്റ്റേഷന് ഇന്‍ചാര്‍ജ് ടി.വി. പ്രകാശന്, ഗ്രേഡ് അസി. സ്റ്റേഷന് ഓഫീസര്‍ സി.വി. ബാലചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ഫയർഫോഴ്സ് സംഘവും മാളിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
രണ്ടിടത്ത് തീപിടിത്തം
12:38 AM Dec 10, 2022 | Deepika.com