യൂണിവേഴ്സിറ്റി നീന്തൽ: നവജ്യോതി കോളജിന് ഉജ്വല വിജയം
12:38 AM Dec 10, 2022 | Deepika.com
ചെറുപുഴ: കണ്ണൂർ യൂണിവേഴ്സിറ്റി നീന്തൽ ചാമ്പ്യൻഷിപ്പിൽ നവജ്യോതി കോളജിന് നേട്ടം. കോളജിലെ ജസ്റ്റിൻ ജോസഫ് യൂണിവേഴ്സിറ്റി നീന്തൽ ചാന്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനവും കോളജ് കരസ്ഥമാക്കി. 400 മീറ്റർ ഫ്രീ സ്റ്റൈൽ, 1500 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബ്രസ്ട്രോക്ക്, 100 മീറ്റർ ബ്രസ്ട്രോക്ക്, 4×100 മെഡ്ലെ, 4×200 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ എന്നിവയിലാണ് ജസ്റ്റിൻ ജോസഫ് ഒന്നാം സ്ഥാനം നേടിയത്. റിൻസി തോമസ്, ഷാരോൺ തോമസ്, ബിബിൻ തോമസ്, ജോർജ് ജോസഫ്, ടിസെന്റ് എബ്രഹാം, നോയൽ മൈക്കിൾ, അമൽ ഷാജു, ആൽബർട്ട് ആന്റണി എന്നീ വിദ്യാർഥികളും കോളജിനായി മെഡലുകൾ നേടി. നവജ്യോതി കോളജ് അനിമേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ബിജു മാത്തശേരിൽ ആണ് പരിശീലനം നൽകിയത്.