കാൻസർ നിർണയ ക്ലിനിക്ക് തുറന്നു
12:37 AM Dec 10, 2022 | Deepika.com
ആലക്കോട്: ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ നിർണയ ക്ലിനിക്ക് തുറന്നു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോസ് വട്ടമല അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഫൈറ്റ് കാൻസർ പദ്ധതിയുടെ ഭാഗമായാണ് ക്ലിനിക്ക് ആരംഭിച്ചത്. എല്ലാ മാസവും രാണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ ക്ലിനിക്കിന്റെ സേവനം ലഭ്യമാകും. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, ബിജോയി, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.