ആലക്കോട്: തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് കർഷകരെ ജപ്തി ചെയ്യുന്ന നടപടി അവസാനി പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ആലക്കോട് കാർഷിക വികസന ബാങ്കിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ജോസ് വട്ടമല ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദേവദാസ് വള്ളിയാംതടം അധ്യക്ഷത വഹിച്ചു. ബാബു പള്ളിപ്പുറം, അപ്പുക്കുട്ടൻ സ്വാമി മഠം, ബിനു സ്രാമ്പിക്കൽ, ലാലു കുന്നപ്പള്ളി, ഐസക് മുണ്ടിയാനിക്കൽ, സോണിയ നൈജു, വത്സമ്മ വാണിശേരി, പി.പി. ശശി, ഷാജി മാടത്താനി, ഷാജു അള്ളുംപുറം, ഗോപാലകൃഷ്ണൻ പച്ചാണി, ജോസ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു.
ജപ്തി നടപടിക്കെതിരേ കാർഷിക വികസന ബാങ്കിലേക്ക് മാർച്ച്
12:37 AM Dec 10, 2022 | Deepika.com