ഓ​ഹ​രി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്: മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​ര​നെ പ്ര​തി ചേ​ർ​ത്തു

12:32 AM Dec 10, 2022 | Deepika.com
കാ​ക്ക​നാ​ട്: ഓ​ഹ​രി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ൽ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റിംഗ് ത​ല​വ​നും ഉ​ട​മ എ​ബി​ൻ വ​ർ​ഗീസിന്‍റെ സു​ഹൃ​ത്തു​മാ​യ ജേ​ക്ക​ബ് ഷി​ജോ​യെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സം​ഘം.​ ജേ​ക്ക​ബ് ഷി​ജോ വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് എ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള സ്ഥാ​പ​ന​ത്തി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​രു​വ​രും എ​റ​ണാ​കു​ള​ത്തെ ന്യൂ​ജ​ൻ ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കാ​ല​ത്തു​ള്ള ബ​ന്ധ​മാ​ണ്. ജേ​ക്ക​ബ് ഷി​ജോ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ഉ​ട​മ കാ​ക്ക​നാ​ട് മൂ​ലേ​പ്പാ​ടം റോ​ഡി​ൽ സ്ലീ​ബാ വീ​ട്ടി​ൽ എ​ബി​ൻ വ​ർ​ഗീ​സ് (40) ഭാ​ര്യ ശ്രീ​ര​ഞ്ജി​നി എ​ന്നി​വരും ഒ​ളി​വി​ലാ​ണ്.​ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ട്രേ​ഡിംഗ് സ്ഥാ​പ​ന​മ​ല്ലെ​ന്ന് തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​വി. ബേ​ബി പ​റ​ഞ്ഞു.​ഇ​തു​വ​രെ 45 പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.​ വി​ദേ​ശ​ത്തുനി​ന്നും ഫോ​ണി​ലൂ​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ വ​രു​ന്നു​ണ്ട്.​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പി​ലെ പ്ര​ധാ​ന ജീ​വ​ന​ക്കാ​ര​നും എ​ബി​ൻ വ​ർ​ഗീ​സി​ന്‍റെ സു​ഹൃ​ത്തു​മാ​യ ജേ​ക്ക​ബ് ഷി​ജോ​യെ പ്ര​തി​പ്പ​ട്ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി.​
അതിനിടെ ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ന് എ​തി​ർ​വ​ശം ച​ക്ക​രം​പി​ള​ളി അ​വ​ന്യൂ ബി​ൽ​ഡിം​ഗി​ലെ ഓ​ഫീ​സി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ 14 കംപ്യൂ​ട്ട​ർ ഹാ​ർ​ഡ് ഡി​സ്ക് സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റി .