പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
12:32 AM Dec 10, 2022 | Deepika.com
കൊച്ചി: പഠനവൈകല്യമുള്ള പതിനേഴുകാരിയെ പീഡിപ്പിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ. വാടാനപ്പള്ളി പുതിയവീട്ടിൽ പി.എ. സജീബ്(39) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ വിദേശത്തായതിനാൽ എറണാകുളത്ത് സുഹൃത്തിന്റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. പുല്ലേപ്പടിയിലുള്ള ഒരു സ്ഥാപനത്തിൽ കംപ്യൂട്ടർ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് എളംകുളത്ത് ഇയാൾ താമസിക്കുന്ന ഫ്ളാറ്റിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്.വിജയ് ശങ്കറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.