നി​യ​മന​ട​പ​ടി​ക്ക് ഇല്ലെന്ന് സാ​ബു എം. ജേ​ക്ക​ബ്

12:32 AM Dec 10, 2022 | Deepika.com
കി​ഴ​ക്ക​മ്പ​ലം: കേ​സി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്കി​ല്ലെ​ന്നു സാ​ബു എം.​ജേ​ക്ക​ബ്. ​പോ​ലീ​സ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യ​ട്ടെ​യെ​ന്നും ജ​യി​ലി​ൽ പോ​കാ​ൻ ത​യാ​റെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത വേ​ദി​ക​ളി​ൽ നി​ന്നു വി​ട്ടുനി​ൽ​ക്കാ​ൻ ട്വ​ന്‍റി 20യു​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം പി.​വി.​ശ്രീ​നി​ജി​ൻ എംഎ​ൽഎയെ ബ​ഹി​ഷ്കരി​ക്കു​ക എ​ന്നു​ള്ള​താ​ണ്. ഇ​തു തു​ട​രു​ം
ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കൃ​ഷി വ​കു​പ്പും പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് സ​ഘ​ടി​പ്പി​ച്ച​താ​ണ്.​ ഇതി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ആ​വ​ശ്യം എം​എ​ൽ​എയ്ക്കി​ല്ല. അ​തി​നാ​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഡീ​ന ദീ​പ​ക്ക് വേ​ദി​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​തെ​ന്നും സാ​ബു പ​റ​ഞ്ഞു. മ​ല​യി​ടംതു​രു​ത്ത് സ്കൂ​ൾ ട്വ​ന്‍റി 20യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് നി​ർ​മിച്ച​ത്.​ എ​ന്നാ​ൽ എംഎ​ൽഎ ​ ക്രെ​ഡി​റ്റ് സ്വ​ന്തം പേ​രി​ലാ​ക്കി മ​ന്ത്രി​യെ​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​പ്പിച്ചു. ശ്രീ​നി​ജി​ൻ എംഎ​ൽഎ ​ആ​യ​തി​നു ശേ​ഷം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പൊ​ഴി​ച്ച് എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും കി​റ്റെ​ക്സി​ൽ മാ​ര​ത്തോ​ൺ പ​രി​ശോ​ധ​ന ന​ട​ത്തി.​ നി​യ​മ വി​രു​ദ്ധ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. നെ​ല്ലാ​ട് - കി​ഴ​ക്ക​മ്പ​ലം റോ​ഡ് നി​ർ​മാ​ണം ട്വ​ന്‍റി 20 ചെ​യ്യാ​നൊ​രു​ങ്ങി​യ​പ്പോ​ൾ എംഎ​ൽഎ ത​ട​സ​പ്പെ​ടു​ത്തി, പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ട്രീ​റ്റ് ലൈ​റ്റ് പ​ദ്ധ​തി മു​ട​ക്കാ​ൻ ശ്ര​മി​ച്ചു, കി​റ്റെ​ക്സി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ വ​രെ എംഎ​ൽഎ ​ശ്ര​മി​ച്ചു​വെ​ന്നും അദ്ദേഹംആ​രോ​പി​ച്ചു.