മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ ആധുനിക നിർമാണ ശൈലിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉയരുന്നു. മഴയും വെയിലും ഏൽക്കുന്ന വെയിറ്റിംഗ് ഷെഡുകളാണ് നഗരത്തിലുള്ളതെന്ന വിമർശനങ്ങൾക്ക് ഇതോടെ വിരാമമാവുകയാണ്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സേഫ് കെയർ ഗ്രൂപ്പ് ഓഫ് കന്പനിയാണ് സാമൂഹിക ഉത്തരവാദിത്വമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചു നൽകുന്നത്.
മൂവാറ്റുപുഴ സ്വദേശിയായ സേഫ് കെയർ മാനേജിംഗ് ഡയറക്ടർ ഒമർ അലിയുടെ പ്രത്യേക താൽപ്പര്യമാണ് ബസ് യാത്രക്കാർക്ക് ആശ്വാസമായി സുഖകരമായ ഇരിപ്പിടത്തോടുകൂടി വെയിറ്റിംഗ് ഷെഡുകളുടെ നിർമാണത്തിന് പിന്നിൽ.
നിർമാണം പൂർത്തിയായ വണ്‍വേ ജംഗ്ഷൻ, ബിഒസി എന്നിവിടങ്ങളിലും വെള്ളൂർകുന്നത്തുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കന്പനി ഒരുക്കുന്നത്. ആശുപത്രികൾക്കാവശ്യമായ സോഫ്റ്റവെയറുകൾ നിർമിച്ചു നൽകുന്ന കന്പനിയാണ് സേഫ് കെയർ ടെക്നോളജീസ്.
മൂവാറ്റുപുഴയ്ക്ക് ആധുനിക ശൈലിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ
12:30 AM Dec 10, 2022 | Deepika.com