വാഴക്കുളം: ആവോലി ലയണ്‍സ് ക്ലബ് നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം നാളെ നടത്തും. രാവിലെ ഒന്‍പതിന് മണിയന്തടത്ത് കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഉണ്ണികൃഷ്ണൻ താക്കോൽ കൈമാറും. ലയണ്‍സ് ഡിസ്ട്രിക്ട് റീജണ്‍ ചെയർപേഴ്സണ്‍ ഷിൻസ് സെബാസ്റ്റ്യൻ, സോണ്‍ ചെയർമാൻ ടി.ടി. മാത്യു എന്നിവർ മുഖ്യാതിഥിയായിരിക്കും.
ജോർജ് ഫ്രാൻസിസ്, ഷെൽമി ജോണ്‍സ്, ബിജു ജോസ്, ബിന്ദു ജോർജ്, സൗമ്യ ഫ്രാൻസിസ്, എ.കെ. ജിബി, സെബാസ്റ്റ്യൻ സേവ്യർ, ലിൻസണ് ജോർജ്, സുനിൽ പി. ജോർജ് തുടങ്ങിയവർ പങ്കെടുക്കും. ക്ലബ് ആവോലിയിൽ പ്രവർത്തനമാരംഭിച്ചതിന്റെ പ്രഥമ വാർഷികത്തോടനുബന്ധിച്ചാണ് കല്ലൂർക്കാട് മണിയന്തടത്ത് വീട് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.
മൂന്നു കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന നിർധന കുടുംബത്തിനാണ് 600 സ്ക്വയർ ഫീറ്റ് വീട് നിർമിച്ചു നൽകിയത്. സർക്കാർ നൽകിയ മൂന്നു സെന്റിൽ താൽക്കാലികമായി ഒരുക്കിയ ഷെഡിലാണ് രോഗിയായ ഭാര്യയ്ക്കും ഒരു കൈക്കുഞ്ഞിനും സ്കൂൾ വിദ്യാർഥികളായ മറ്റു രണ്ടു കുട്ടികൾക്കുമൊപ്പം ദിവസക്കൂലി തൊഴിലാളിയായ ഗൃഹനാഥൻ കഴിഞ്ഞിരുന്നത്.
താക്കോൽദാനം നാളെ
12:30 AM Dec 10, 2022 | Deepika.com