ടാങ്കർ ലോറിയിൽനിന്ന് ഓയിൽ ചോർന്ന് ഇരുചക്രവാഹനങ്ങൾ തെന്നി മറിഞ്ഞു
12:30 AM Dec 10, 2022 | Deepika.com
കോലഞ്ചേരി: പട്ടിമറ്റം-പഴന്തോട്ടം റോഡിൽ പട്ടിമറ്റം തെക്കേകവലിയിലെ കയറ്റത്തിൽ ടാങ്കർ ലോറിയിൽനിന്നും വെളിച്ചെണ്ണ വീണ് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തമിഴ്നാട്ടിൽനിന്നും വെളിച്ചെണ്ണയുമായി എ.എം.എ ഓയിൽ കമ്പിനിയിലേക്ക് കൊണ്ടുവന്ന വെളിച്ചെണ്ണയാണ് രണ്ട് കിലോമീറ്ററോളം ദൂരത്തിൽ റോഡിൽ വീണത്. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ എൻ.ടി .ബാലൻ, സജു മോഹൻ, എം.എസ്.മിഥുൻ, എസ്.ഷൈജു, ആർ. വിജയരാജ് എന്നിവർ ചേർന്ന് മണ്ണ് ഉപയോഗിച്ച് ഓയിൽ നീക്കം ചെയ്തു.