ത​ട്ടി​ക്കൊ​ണ്ടു​പോ​കൽ: കാ​പ്പ കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍

12:27 AM Dec 10, 2022 | Deepika.com
കൊ​ച്ചി: ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ കാ​പ്പ കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍. ഫ്രീ​ഡം റോ​ഡ് ചി​റ്റോ​പ​റ​മ്പ് ഹാ​രി​സി​നെ(​പ​രു​ന്ത് ഹാ​രി​സ്-33 ) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ ഏ​ഴാം പ്ര​തി​യാ​ണ് ഇ​യാ​ള്‍.
ക​ഴി​ഞ്ഞ ആ​റി​നു പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. പാ​ലാ​രി​വ​ട്ട​ത്തെ കെ​എ​ന്‍​യു ജെ​ന്‍റ്സ് ഹോ​സ്റ്റ​ലി​ലെ മു​റി​യി​ല്‍​നി​ന്ന് വി​ജ​യ​കു​മാ​റി​നെ ഹാ​രി​സ് അ​ട​ക്ക​മു​ള്ള സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ഒ​പ്പം മു​റി​യി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​ന്ദീ​പാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഹാ​രി​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ​കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി​യ​തി​ല്‍ ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വി​ജ​യ​കു​മാ​റി​നെ​തി​രെ​യും നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.