വാഴക്കുളം: ചാലക്കുടി സിഎംഐ പബ്ലിക് സ്കൂളിൽ മൂന്നു ദിവസങ്ങളായി നടന്ന സെൻട്രൽ കേരള സിബിഎസ്ഇ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ 365 പോയിന്റുകൾ നേടി ചാന്പ്യന്മാരായി. പുത്തൻകുരിശ് ബിടിസി പബ്ലിക് സ്കൂൾ 72 പോയിന്റുകളോടെ റണ്ണറപ്പായപ്പോൾ പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ 48 പോയിന്റുകൾ നേടി സെക്കൻഡ് റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി.
ചാലക്കുടി സിഎംഐ പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
ചാലക്കുടി സിഎംഐ പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. സന്തോഷ് മുണ്ടൻവാടി, സ്കൂൾ പ്രിൻസിപ്പൽ മായ ആന്റണി, വൈസ് പ്രിൻസിപ്പൽ ഫാ. ഷൈൻ കളയാട്ടിൽ സിഎംഐ, കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ പ്രസിഡന്റ് റവ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, കാർമൽ സ്കൂൾ കായിക പരിശീലകരായ എം.പി. തോമസ്, ഷിജോ സ്കറിയ, ഷൈനി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
വാഴക്കുളം കാർമൽ സ്കൂൾ ചാന്പ്യൻ
12:27 AM Dec 10, 2022 | Deepika.com