വെള്ളറട: സര്‍ക്കാര്‍ ആശുപത്രിയില്‍ 15 ദിവസത്തോളമായി രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലന്ന് പരാതി. വെള്ളറട.അമ്പൂരി, വെള്ളറട, കള്ളിക്കാട്, ആര്യംകോട് തുടങ്ങിയ മലയോര പഞ്ചായത്തുകളുടെ ഏക ആശ്രയമാണ് വെള്ളറട സിഎച്ച്സി. രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കെയാണ് ഡോക്ടര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്.
ഇക്കാര്യത്തിൽ അടിയന്തരമായി ഒരു തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പെരുങ്കടവിള മുന്‍ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാന് കുടപ്പനമൂട് പരാതി നല്കി.
രാത്രിയിൽ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്നു പരാതി
12:23 AM Dec 10, 2022 | Deepika.com