വെള്ളറട : അപകടം മൂലം കിടപ്പുരോഗികളായ നിര്‍ധനര്‍ക്ക് "ആര്‍ദ്രം' എന്ന പേരില്‍ പെന്ഷന് പദ്ധതി സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ആവിഷ്കരിച്ചു. എല്‍എംഎസ് കോമ്പൗണ്ട് സിഎസ്ഐ കത്തീഡ്രലില്‍ വാര്‍ഷിക സമ്മേളനത്തിനോട് അനുബന്ധിച്ച് ഗുണഭോക്താക്കളുടെ ആശ്രിതര്‍ക്ക് പെന്ഷന് വിതരണം ചെയ്തു. പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി റവ ജെ. ജയരാജ് അധ്യക്ഷത വഹിച്ചു .
"വിശക്കുന്നവന് അന്നം' എന്ന പേരില്‍ ഭക്ഷ്യക്കിറ്റ് വിതരണം, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് "നിറവ്' സഹായ പദ്ധതി, നിരാലംബര്‍ക്ക് വീടുവച്ചുനല്കുന്ന "തണല്‍' പദ്ധതി, മിഷനറിമാര്‍ക്ക് സുരക്ഷാ പദ്ധതി, കിടപ്പുരോഗികളായ വയോജനങ്ങള്‍ക്കും കാന്‍സര്‍ ബാധിച്ച് ചികിത്സ ഫലപ്രദമല്ലെന്ന അവസ്ഥയിലുള്ളവര്‍ക്കും ആംബുലന്‍സ് സൗകര്യത്തോടെയുള്ള സൗജന്യ പാലിയേറ്റിവ് ചികിത്സ തുടങ്ങിയ നിരവധി സൗജന്യ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അശരണാര്‍ക്കായി മഹായിടവക നടത്തുന്നുണ്ടെന്ന് സെക്രട്ടറി ഡോ. ടി.ടി. പ്രവീണ്‍ പറഞ്ഞു.
സിഎസ്ഐ മഹായിടവക പെന്ഷന് പദ്ധതി നടപ്പിലാക്കി
12:23 AM Dec 10, 2022 | Deepika.com