ബാലരാമപുരം : പുന്നക്കാട് ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കടകളും ഗ്രന്ഥശാലയിലും തീപിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വന്‍ ദുരന്തമൊഴിവായി. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സമീപത്തെ ഗ്രന്ധശാല, സലൂണ്‍, പച്ചക്കറി കടയിലേക്കും തീ പടര്‍ന്നു പിടിക്കുകയായിരുന്നു
തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഒരുമണിക്കൂറിലെറെ പരിശ്രമിച്ച് തീ കെടുത്തി. കൂടുതല്‍ സ്ഥലങ്ങളിലും സാധനങ്ങളിലും തീ പിടിക്കാതിരിക്കുവാനായി നാട്ടുകാര്‍ കടക്കുള്ളിലെ സാധനങ്ങളും പെട്ടെന്ന് നീക്കം ചെയ്തിരുന്നു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം: മൂന്നു കടകൾ കത്തി നശിച്ചു
12:21 AM Dec 10, 2022 | Deepika.com