ബാലരാമപുരം: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കോര്‍പിയോ കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ബാലരാമപുരം സ്വദേശി സഫറുള്ളയുടെ കാറാണ് അക്രമികള്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം ശാലി ഗോത്രത്തെരുവില് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകൾ കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചു.
രണ്ട് ദിവസം മുമ്പ് കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് ശാലിഗോത്രത്തെരുവില്‍ പാര്‍ക്ക് ചെയ്തിട്ട് പോയതാണ്. കാര്‍ എടുക്കുന്നതിനെത്തിയപ്പോളാണ് കാര്‍ തകര്‍ത്തതായി കണ്ടത്. സഫറുള്ളായുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു
12:21 AM Dec 10, 2022 | Deepika.com