കൽപ്പറ്റ: വയനാട് ചേംബർ ഓഫ് കൊമേഴ്സ്, കാര്യന്പാടി കണ്ണാശുപത്രി, ജില്ലാ അന്ധതാനിവാരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെ ബൈപാസ് ജംഗ്ഷനിലെ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ നിർണയ ക്യാന്പ് നടത്തും. മുനിസിപ്പൽ ചെയർമാൻ കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരം. നിർധനർക്കു ആധുനിക താക്കോൽദ്വാര തിമിരശസ്ത്രക്രിയ കാര്യന്പാടി കണ്ണാശുപത്രിയിൽ സൗജന്യമായി നടത്തും. വിശദവിവരത്തിനു 9895661187, 9447885385 എന്നീ നന്പറുകളിൽ വിളിക്കാം.
കൽപ്പറ്റയിൽ സൗജന്യ നേത്ര പരിശോധന ക്യാന്പ് നാളെ
12:09 AM Dec 10, 2022 | Deepika.com