പുൽപ്പള്ളി: മരക്കടവിൽ സെന്റ് ജോസഫ്സ് ദേവാലയത്തിനു കീഴിലുള്ള വൃദ്ധസദനത്തിൽ വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു.
ഫാ.സാന്റോ അന്പലത്തറ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബീന ജോസ്, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മേഴ്സി ബെന്നി, മുള്ളൻകൊല്ലി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജിസ്റ മുനീർ, സുധ നടരാജൻ, സിസ്റ്റർ ജോസ്ലി, സിസ്റ്റർ റെജീന, സിസ്റ്റർ പ്രമീല, സിസ്റ്റർ റോസ് മേരി, സിസ്റ്റർ മോണിക്ക, സണ്ണി മണ്ഡപത്തിൽ, ലിയോ ജോസ് എന്നിവർ പ്രസംഗിച്ചു. അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ നടത്തി.
പുൽപ്പള്ളി: മുള്ളൻകൊല്ലി സ്നേഹസ്വാന്തനം സ്പെഷൽ സ്കൂളിൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്സ് ആൻഡ് ഗൈഡസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു.
ജയശ്രീ സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു ത്രിദീപ്കുമാർ അധ്യക്ഷത വഹിച്ചു. സ്വപ്ന, കെ.എസ്. സ്മിജ, കെ.ആർ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.
മരക്കടവ് വൃദ്ധസദനത്തിൽ ക്രിസ്മസ് ആഘോഷിച്ചു
12:09 AM Dec 10, 2022 | Deepika.com