കടുത്തുരുത്തി: മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ഇന്ന് 2.30ന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ ജോസ് വടക്കേക്കുറ്റ്, പ്രസംഗം - ഫാ ആന്റണി പാറക്കടവില്‍, 6.30ന് തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം.
പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 9.30ന് തിരുനാള്‍ റാസ - ഫാ. ഷാജി തുമ്പേച്ചിറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഡീക്കന്‍ സതീഷ് ആലപ്പാട്ടുകോട്ടയില്‍, ഡീക്കന്‍ ഐസക്ക് പെരിങ്ങാമലയില്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരാകും. റവ. ഡോ. മാത്യു തെങ്ങുംപള്ളി സിഎംഐ തിരുനാള്‍ സന്ദേശം നല്‍കും.
മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് കൊടിയേറി
11:53 PM Dec 09, 2022 | Deepika.com