കോട്ടയം: ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പായിക്കാട് മള്ളൂശേരി പാറയിൽ ലിബിൻ ജോൺ (ലിജിൻ, 28), പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് പുത്തൻപറമ്പിൽ ജോർജ് ജോസഫ് (38) എന്നിവരെയാണ് പിടിയിലായത്.
ഗവൺമെന്റ് പാസോടെ മണ്ണുമായി പോകുന്നതിനിടെ വാഹനം തടഞ്ഞ് ലോറി ഉടമയായ തോമസിനോടു പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തോമസിന്റെ പരാതിയിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.
ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
11:53 PM Dec 09, 2022 | Deepika.com