പുതുപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പള്ളി പൊങ്ങംപാറ മാളിയേക്കൽ ദീപു എം. പ്രദീപിനെ (19)യാണു കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും ഇയാളുടെ സുഹൃത്തും കൂടി കഴിഞ്ഞ ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവശേഷം ഇരുവരും ഒളിവിൽ പോയി.
അതിജീവിതയുടെ പരാതിയിൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പുതുപ്പള്ളി സ്വദേശി വിശ്വജിത്തിനെ പിടികൂടുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ദീപുവിനായി തെരച്ചിൽ ശക്തമാക്കുകയും കുമരകം ഭാഗത്തുനിന്നു പിടികൂടുകയുമായിരുന്നു.
ദീപുവിനെതിരേ കോട്ടയം ഈസ്റ്റ്, മണര്‍കാട്, പാമ്പാടി, വാകത്താനം സ്റ്റേഷനുകളില്‍ അടിപിടി, മോഷണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്സോ കേസ്: യുവാവ് പിടിയിൽ
11:50 PM Dec 09, 2022 | Deepika.com