ആനിക്കാട് ഈസ്റ്റ്: ആനിക്കാട് വ്യാകുലമാതാ പള്ളി തിരുനാളിനോടനുബന്ധിച്ച് ആനിക്കാട് നാടകവേദിയിലൂടെ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന മൂന്ന് നാടകങ്ങൾ ഇന്നു രാത്രി 7.30 മുതൽ അരങ്ങേറും.
ചരിത്രത്തിലെ ക്രൂരനായ ഹെറോദേസ് രാജാവിന്റെ കഥയോടൊപ്പം ഭ്രൂണ ഹത്യക്കെതിരേ ശക്തമായ സന്ദേശം നൽകുന്ന നാടകമാണ് “ഹെറോദേസിന് മരണമില്ല’’ എന്ന ലഘുനാടകം. ഇറ്റലിയിൽനിന്നുള്ള വിശുദ്ധയായ മരിയ ഗൊരേത്തിയുടെ ജീവിതത്തിന്റെ ഹൃദയ സ്പർശിയായ അവതരണമാണ് വിശുദ്ധ മരിയ ഗൊരേത്തി എന്ന നാടകം.
മദർ തെരേസയുടെ ജീവിതത്തിലെ ഏതാനും ഏടുകൾ കോർത്തിണക്കി സംഭവ ബഹുലമായി അവതരിപ്പിക്കുന്നു വിശുദ്ധ മദർ തെരേസ എന്ന നാടകം.
നാടകാവിഷ്കാരം രാജു കുന്നക്കാട്ടും, സംവിധാനം ബെന്നി ആനിക്കാടും സാങ്കേതിക സഹായം ക്രിസ് ബാബുവുമാണ്.
ആനിക്കാട് ഇടവകാംഗങ്ങളുടെ മൂന്നു നാടകങ്ങൾ ഇന്ന് അരങ്ങേറും
11:50 PM Dec 09, 2022 | Deepika.com