കോട്ടയം: ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുട്ടമ്പലം ഗണേശകൃപ സനിന് സന്തോഷി( 21) നെയാണു എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സനിന് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണു കാരാപ്പുഴ ഭാഗത്തുനിന്ന് ഇയാളെ പിടികൂടിയത്. കോട്ടയം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വൈ. ചെറിയാന്, പ്രിവന്റീവ് ഓഫീസര്‍മാരായ ഡി. മനോജ്കുമാര്‍, കണ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍ പി. രാജേന്ദ്രന്, ശ്യാംകുമാര്‍, മനു ചെറിയാന്, രതീഷ് കെ. നാണു, വനിതാ ഓഫീസര്‍ സോണിയ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
എംഡിഎംഎയുമായി യുവാവ് പിടിയില്‍
11:50 PM Dec 09, 2022 | Deepika.com