പുന്നത്തുറ: പുന്നത്തുറ സെന്റ് തോമസ് പള്ളി ശതാബ്ദി ആഘോഷങ്ങൾ നാളെ സമാപിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ജൂബിലി സ്മാരകമന്ദിരമായ സെന്റിനറി പാർക്ക് വെഞ്ചരിച്ച് ഇടവകയ്ക്ക് സമർപ്പിക്കും.
നാളെ രാവിലെ 11നു നടക്കുന്ന സമാപനസമ്മേളനം മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. മാർ ജോർജ് വലിയമറ്റം, ബിഷപ് ഗീവർഗീസ് മാർ അപ്രേം, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുക്കും.
18 വരെ മാർത്തോമ്മാ ശ്ലീഹായുടെ ദർശനത്തിരുനാളും നടത്തും.
പുന്നത്തുറ സെന്റ് തോമസ് പള്ളി ശതാബ്ദിയാഘോഷ സമാപനം നാളെ
11:49 PM Dec 09, 2022 | Deepika.com