പെരിയ: റോഡിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരിയ ആയന്പാറ ഗവ.യുപി സ്കൂളിന് സമീപത്തെ പരേതരായ ഗംഗാധരൻ ആചാരി-തങ്കമണി ദന്പതികളുടെ മകൻ അനൂപ് (32)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്പതോടെ പെരിയ ബസാർ-ആയന്പാറ റോഡിലാണ് അപകടം.
കോണ്ക്രീറ്റ് ജോലിക്കുള്ള വെള്ളം കൊണ്ടുപോകുന്ന ടാങ്കറാണ് തകരാറിലായതിനെത്തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്നത്. എന്നാൽ സമീപത്ത് അപകട മുന്നറിയിപ്പ് സൂചനകൾ ഇല്ലാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അപകടത്തിൽ സാരമായി പരിക്കേറ്റ അനൂപിനെ ഉടൻ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചുവരെഴുത്ത് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോഴായാരുന്നു അപകടം. ഭാര്യ: വീണ. മക്കൾ: അൻവിൻ, നാലു മാസം പ്രായമുള്ള കുഞ്ഞ്. സഹോദരങ്ങൾ: അഭിലാഷ് (പരവനടുക്കം), അശ്വിനി (കുണ്ടംകുഴി).
നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു
11:42 PM Dec 09, 2022 | Deepika.com