നെടുങ്കണ്ടം: ഏലം വിലയിടിവിനെതിരേ കേരള കർഷക സംഘം, സിഐടിയു, കെഎസ്കെടിയു സംഘടനകളുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് പെരുവഴി ധർണ നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. ജോൺ ഉദ്ഘാടനം ചെയ്തതു. കെ എസ്കെടിയു ഏരിയ സെക്രട്ടറി സി. രാജേഖരൻ അധ്യക്ഷത വഹിച്ചു. എൻ. കെ. ഗോപിനാഥൻ, വി.സി. അനിൽ, എം.എ. സിറാജുദീൻ, ടി.വി. ശശി എന്നിവർ പ്രസംഗിച്ചു.
കട്ടപ്പന: കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് ആര്. തിലകന് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി വി.ആര്. സജി, ടോമി ജോര്‍ജ്, എം.സി. ബിജു, പി.ബി. ഷാജി, ശോഭന അപ്പു, കെ. ഗിരീശന്, ജോയി ജോര്‍ജ്, കെ.എ. മണി എന്നിവര്‍ പ്രസംഗിച്ചു.
ഏലം വിലത്തകർച്ച
തടയണം: സിപിഐ
ചെറുതോണി: ഏലക്കായുടെ വിലത്തകർച്ച തടഞ്ഞ് ഏലം കർഷകരെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
എം.കെ. പ്രിയൻ അധ്യക്ഷത വഹിച്ചു. കെ.കെ. അഷറഫ്, കെ. സലിംകുമാർ, കെ.കെ. ശിവരാമൻ എന്നിവർ പ്രസംഗിച്ചു.
ഏലം വിലയിടിവിനെതിരേ പെരുവഴി ധർണ
10:58 PM Dec 09, 2022 | Deepika.com