കട്ടപ്പന: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിന് ജില്ലയിൽനിന്നും രണ്ടുപേർകൂടി അർഹരായി. ഫോട്ടോഗ്രാഫിയിൽ കുമളി അട്ടപ്പള്ളം സ്വദേശി ശ്രീരാഗത്തിൽ സജീഷ് കൃഷ്ണൻ, ചെണ്ടയിൽ കട്ടപ്പന നത്തുകല്ല് കോലേട്ട് ഡോ.ബോബിൻ കെ. രാജു എന്നിവരാണ് ഫെലോഷിപ്പിന് അർഹരായത്.
2015 മുതൽ ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്ന സജീഷ് എറണാകുളം ഇമേജ് മൾട്ടിമീഡിയയിൽനിന്നാണ് വിഷ്വൽ മീഡിയ വിഎഫ്എക്സ് ആൻഡ് അനിമേഷനിൽ ഡിപ്ലോമ കരസ്ഥമാക്കിയത്. ജെഫ്രി-ശാന്തമ്മ ദമ്പതികളുടെ മകനാണ് സജീഷ് .
15 വർഷമായി ചെണ്ടമേള രംഗത്തുള്ള ബോബിന് ആയിരത്തിലധികം ശിഷ്യഗണങ്ങളുണ്ട്. കാരപ്പാട്ട് സുകുമാരൻ, ഡോ.കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ, വാദ്യശ്രീ മാപ്രാണം ഷൈജു എന്നിവരുടെ ശിഷ്യനാണ് ഡോ.ബോബിൻ കെ.രാജു.ആതിരയാണ് ഭാര്യ. റയാൻ ആദമാണ് മകൻ. നിലവിൽ ഇടുക്കി ജില്ലയിൽനിന്നു ആറു പേർക്കാണ് വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്. നാല് പേർക്ക് എട്ടു മാസം മുമ്പ് ഫെലോഷിപ്പ് ലഭിച്ചതായി ജില്ല കോ-ഓർഡിനേറ്റർ എസ്. സൂര്യലാൽ അറിയിച്ചു.
ഫോട്ടോഗ്രാഫിയിലും ചെണ്ടയിലും ഫെലോഷിപ്പ്
10:57 PM Dec 09, 2022 | Deepika.com