ആലപ്പുഴ: ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന് (ഐഎന്എഇഎഫ്) ജില്ലാ കണ്വന്ഷന് ഇന്നു നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.കെ. വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുള്‍പ്പെടെ ന്യായമായ അവകാശങ്ങള്‍ അനുവദിക്കാതെ ജീവനക്കാരെ കബളിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. നഗരചത്വരത്തില്‍ നടക്കുന്ന കണ്വന്ഷന് രാവിലെ 10 ന് രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് സി.കെ. വിജയകുമാര്‍ അധ്യക്ഷത വഹിക്കും. അജയ് തറയില്‍, അഡ്വ. ബി. ബാബുപ്രസാദ്, എ.എ. ഷുക്കൂര്‍, ആര്യാടന് ഷൗക്കത്ത്, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന് ജില്ലാ കണ്വന്ഷന്
10:53 PM Dec 09, 2022 | Deepika.com