അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോ തെറാസിക് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗിയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം പനങ്ങാട് സ്വദേശി ശിവരാജനെ (62) ആണ് ഇന്നലെ പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ശുചിമുറിയില്‍ കയറിയ ഇദ്ദേഹം ഏറെ നേരമായിട്ടും പുറത്തിറങ്ങാതെ വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ രാധാമണി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് പറഞ്ഞതനുസരിച്ച് തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. കൂടെയുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരും ജീവനക്കാരും ചേര്‍ന്ന് കുരുക്കഴിച്ച് താഴെ ഇറക്കിയപ്പോഴേക്കും ശിവരാജന് മരിച്ചിരുന്നു.
അന്നനാളത്തില്‍ കാന്‍സര്‍ ബാധിച്ച ശിവരാജനെ കഴിഞ്ഞ മാസം ഒമ്പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 21ന് ശസ്ത്രക്രിയ നടത്തിയതിനുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ശിവരാജനെ കഴിഞ്ഞ ഇന്നലെ 11-ാം വാർഡിലേക്കു മാറ്റിയിരുന്നു. രോഗം ഭേദമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു.
ബുധനാഴ്ച ശ്വാസതടസം ഉണ്ടായതിനെത്തുടര്‍ന്ന് കാർഡിയോ തെറാസിക് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
മക്കള്‍ രാജീവ്, രഞ്ജിത്ത്. മരുമകള്‍: ആശാദേവി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍
10:53 PM Dec 09, 2022 | Deepika.com