മുഹമ്മ: കാൽനടയാത്രികനായ യുവാവ് മിനിലോറി ഇടിച്ചു മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാർഡ് വെളിനിലത്ത് വീട്ടിൽ ജോജി (31) ആണ് മരിച്ചത്. കഞ്ഞിക്കുഴി-മുഹമ്മ റോഡിൽ പാന്തേഴം ജംഗ്ഷനിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്.
പടിഞ്ഞാറു ഭാഗത്തുനിന്നും തൊടുപുഴയിലേക്കു പോയ മിനിലോറിയാണ് അപകടമുണ്ടാക്കിയത്. പാന്തേഴം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പെയിന്റ് കടയിലേക്ക് ജോലിക്കു പോയതായിരുന്നു ജോജി. അപകടം നടന്നയുടനെ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടർന്നു വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പരേതനായ ഷാജിയുടെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ: അഞ്ജു. മകൻ: അഭിനവ് (ആറുമാസം).
രാത്രിനടത്തം ഇന്ന്
മാന്നാർ: വനിതകൾ ഇന്നു രാത്രിയിൽ മാന്നാറിലൂടെ നടക്കും. പെൺകുട്ടികൾക്കും സ്ത്രീകൾക്കുംഎതിരേയുള്ള അതിക്രമം, ലിംഗ വിവേചനം, ഗാർഹിക പീഡനം, പെൺ ഭ്രൂണഹത്യ, മനുഷ്യക്കടത്ത് എന്നിവ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാത്രിനടത്തം. ‘ഓറഞ്ച് ദി വേൾഡ്' കാമ്പയിന്റെ മുന്നോടിയായി പഞ്ചായത്തിൽ ജാഗ്രതാസമിതി ചേർന്നു. വാർഡ് മെമ്പർ വി.ആർ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സുഭാഷ് കാരാഞ്ചേരിൽ, ശ്യാമള, സുമ, കവിത, രമേശ് മഠത്തിൽ, ഗോപിനാഥ്, ജയശ്രീ എന്നിവർ പ്രസംഗിച്ചു.
മിനിലോറി ഇടിച്ചു യുവാവ് മരിച്ചു
10:53 PM Dec 09, 2022 | Deepika.com