ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്, കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി പാസ് വേര്‍ഡ് 2022-23 സംഘടിപ്പിച്ചു. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ മുഖ്യാതിഥിയായി.
ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
കരിയര്‍ ഗൈഡന്‍സ് വിദഗ്ധരായ വിഷ്ണു ലോന ജേക്കബ്, റാഫി മക്കാര്‍ എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്, പഞ്ചായത്തംഗം സുഷമ രാജീവ്, സ്കൂള്‍ പ്രിന്‍സിപ്പൽ എസ്. ഉദയകുമാര്‍, പ്രധാനാധ്യാപിക വി. ഫാന്‍സി, കെ. നസീറ, ഡോ. ബഷീര്‍, വിഎച്ച്എസ്സി പ്രധാനാധ്യാപിക ശ്രീജമോള്‍, ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കായികദിനാചരണ പരിപാടി നടത്തി
ചേർത്തല: ശോഭ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിന്റെ നേതൃത്വത്തിൽ നടത്തിയ കായിക ദിനാചരണം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷീല റാണി അധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ സച്ചിൻ, ആൽഫിൻ ആന്റണി, കായിക അധ്യാപകൻ ജോസ് ദയാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂനപക്ഷക്ഷേമം: കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
10:49 PM Dec 09, 2022 | Deepika.com