ആലപ്പുഴ: കഞ്ഞിക്കുഴി ചാലുങ്കൽ എ ഗ്രേഡ് ക്ലസ്റ്റര്‍ അംഗങ്ങള്‍ക്ക് പച്ചക്കറിത്തൈ വിതരണം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി.വി. രജി തൈവിതരണം ഉദ്ഘാടനം ചെയ്തു. പാവല്‍, പടവലം, പയര്‍, വെണ്ട, മുളക് തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്.
വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭ്യത ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള കൃഷിയും ഇവിടെ നടന്നുവരികയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്ത്തികേയന്, വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സഹോദയ വിദ്യാഭ്യാസ പ്രദര്‍ശന മേള
ചമ്പക്കുളം: സിബിഎസ്ഇ ആലപ്പുഴ വിദ്യാഭ്യാസ പ്രദര്‍ശനമേള ചമ്പക്കുളം ഫാ. തോമസ് പോരൂക്കര സെന്‍ട്രല്‍ സ്കൂളില്‍ നടന്നു. കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഡോ. എ. നൗഷാദ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. കുര്യന് ചാലങ്ങാടി സിഎംഐ സ്വാഗതവും സ്കൂള്‍ മാനേജര്‍ ഫാ. ചാക്കോ അക്കാത്തറ സിഎംഐ, സഹോദയ സെക്രട്ടറി റവ.ഡോ. സാംജി വടക്കേടം, വൈസ് പ്രസിഡന്റ് പ്രവീണ്‍ സെന്‍, ശ്രീജ സി.ആര് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഹോദയ ട്രഷറര്‍ ഡയാന ജേക്കബ് നന്ദി പറഞ്ഞു. ഇരുപത്തിനാലു സ്കൂളുകളില്‍നിന്നുള്ള കുട്ടികളുടെ കണ്ടെത്തലുകള്‍ 90ല്‍ അധികം പ്രദര്‍ശനശാലകളില്‍ മാറ്റുരച്ചു.
പച്ചക്കറിത്തൈ വിതരണം
10:49 PM Dec 09, 2022 | Deepika.com