മ​ട കു​ത്താനു​ള്ള ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം

10:49 PM Dec 09, 2022 | Deepika.com
ആ​ല​പ്പു​ഴ: ​കൃ​ഷിയിറ​ക്കാ​ൻ ഒ​രു​ക്കിയി​ട്ടി​രു​ന്ന പാ​ട​ശേ​ഖ​രം മ​ടവീ​ണ​തി​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യ ധ​ന​സ​ഹാ​യം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​കൈ​ന​ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി കൃ​ഷി​മ​ന്ത്രി​ക്കും ജ​ല​സേ​ച​നമ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം കൃ​ഷി​ക്കാ​ർ​ക്കു ഉ​ണ്ടാ​യി​ട്ടു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​ട​ കു​ത്തി​യ​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം നാ​ളി​ന്നുവ​രെ ല​ഭി​ച്ചി​ട്ടു​മി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ലം​ഭാ​വം പാ​ടി​ല്ലെ​ന്ന് നി​വേ​ദ​ന​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ല​ത്തുജെ​ട്ടി​യി​ൽ ന​ട​ന്ന കൈ​ന​ക​രി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന സ്റ്റിയ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​എം. കു​ര്യ​ൻ ന​ങ്ങ​ച്ചിവീ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​പ്പ​ൻ വെ​ള്ളൂ​ർ (വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), ജ​യിം​സ് മാ​മ്പ്ര, സി​ബി​ച്ച​ൻ ക​ല്ലു​പാ​ത്ര, കു​ഞ്ഞു​മോ​ൻ മ​ന​വേ​ലി (നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി​ക​ൾ), തോ​മ​സ് ചാ​ക്കോ പ​ള്ളി​ച്ചി​റ, ജി​മ്മി​ച്ച​ൻ വ​ട്ട​പ്പ​റ​മ്പ് (സെ​ക്ര​ട്ട​റി​മാ​ർ), സാ​ജ​ൻ കു​രു​വി​ള ച​ക്കാ​ല​ത്ത​റ (ട്ര​ഷ​റ​ർ ), സി​ബി​ച്ച​ൻ വെ​ള്ളൂ​ർ (നെ​ൽ​ക്ക​ർ​ഷ​ക യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ), ടോം ​കൂ​ട​പ്പു​റം (ക​ർ​ഷ​ക യൂ​ണി​യ​ൻ പ്ര​തി​നി​ധി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​സ​ഫുകു​ട്ടി തു​രു​ത്തേ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റായി​രു​ന്നു.