തൊടുപുഴ: മൊബൈൽ കടയിൽനിന്നു ഫോണുകൾ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണ് കടയിൽനിന്നു നാലു മൊബൈൽ ഫോണുകൾ മോഷ്ടിച്ച കുമളി ചെങ്കര പുളിയത്തടുക്കൽ പി.എ. അനൂപിനെ (19) ആണ് ജൂണിയർ എസ്ഐ ടി.ടി. നൗഷാദ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച മൊബൈൽ ഫോണുകൾ പ്രതിയുടെ വീട്ടിൽനിന്നും ഇവ വിറ്റ കുമളിയിലെയും എരുമേലിയിലെയും കടയിൽനിന്നും പോലീസ് കണ്ടെടുത്തു. ചോദ്യംചെയ്യലിൽ ഒക്ടോബർ 28ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു സ്കൂട്ടർ മോഷ്ടിച്ചെന്നും പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മൊബൈൽ ഫോണ് മോഷണം: പ്രതി പിടിയിൽ
10:29 PM Dec 09, 2022 | Deepika.com