കുറവിലങ്ങാട്: ദേവമാതാ കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന ഏര്‍പ്പെടുത്തിയ പൂര്‍വ വിദ്യാര്ഥിരത്നം അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. വിവിധ രംഗങ്ങളില്‍ വിശിഷ്ട സേവനങ്ങള്‍ നല്കിയ പൂര്‍വ വിദ്യാര്‍ഥികളെയാണ് അവാര്‍ഡ് നല്കി ആദരിക്കുന്നത്. ഇത്തവണ മൂന്ന് വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്.
വിദ്യാഭ്യാസമേഖലയില്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ നാക് പിയര്‍ ടീം അംഗം ഡോ. താര്‍സിസ് ജോസഫിനാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ദീപിക മുന്‍ ഡെപ്യൂട്ടി എംഡി കൂടിയാണ് അവാര്‍ഡ് ജേതാവായ ഡോ. താര്‍സിസ്.
ശാസ്ത്രമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് അവാര്‍ഡ് സമ്മാനിച്ചിട്ടുള്ളത് ഡോ. ജോസഫ് സെബാസ്റ്റ്യന്‍ പതിയാമറ്റത്തിനാണ്. ഗവേഷകനും ശാസ്ത്രസാങ്കേതിക ലേഖനങ്ങളുടെ രചയിതാവുകൂടിയാണ് ഡോ. ജോസഫ്. കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അഡ്വ. ദീപു സെബാസ്റ്റ്യനെ അവാര്‍ഡിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
അവാര്‍ഡുകള്‍ ഇന്ന് 10ന് നടക്കുന്ന പൂര്‍വ വിദ്യാര്ഥീസംഗമത്തില് സമ്മാനിക്കും. തോമസ് ചാഴികാടന് എംപി സംഗമം ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ദേവമാതാ കോളജ് പൂര്‍വ വിദ്യാര്ഥിരത്നം അവാര്‍ഡുകള്‍ ഇന്നു സമ്മാനിക്കും
10:25 PM Dec 09, 2022 | Deepika.com