അനുമോദിച്ചു
10:23 PM Dec 09, 2022 | Deepika.com
പെരുവന്താനം: സംസ്ഥാന സ്കൂൾകായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ പെരുവന്താനം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആന്റോ ആന്റണിയെ അനുമോദിച്ചു. ഇടുക്കി ജില്ലാതല കായികമേളയിൽ നാലിനത്തിൽ സ്വർണം നേടി ബെസ്റ്റ് അത്ലറ്റ് പട്ടം നേടിയിരുന്നു. സംസ്ഥാനതലത്തിൽ 400 മീറ്ററിൽ ആറാംസ്ഥാനവും ലഭിച്ചു. പരിശീലകരായ സന്തോഷ് ജോർജ്, വിനോഭ സനീഷ് എന്നിവരെയും യോഗത്തിൽ ആദരിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് നെല്ലൂർകാലായിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മിനി ഏബ്രഹാം, വാർഡ് മെംബർ ഗ്രേസി ജോസ്, പിടിഎ വൈസ് പ്രസിഡന്റ് സാജു പവ്വത്ത്, അധ്യാപകൻ ബിജുമോൻ പി. ജോർജ്, അലൻ ബിനു എന്നിവർ പ്രസംഗിച്ചു.