എരുമേലി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി എരുമേലി ടൗണിനു സമീപം പട്ടാണിയിൽ ഫൈസൽ രാവിലെ ഫോണിൽ വിളിക്കുകയാണ് ജല അഥോറിറ്റി ജീവനക്കാരെ. വീടിനു മുന്നിൽ റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകുന്നെന്നു ഫൈസൽ അറിയിക്കും. ശരി, വരാം, ശരിയാക്കാം എന്നിങ്ങനെ മറുപടി ലഭിക്കും.
രണ്ടും മൂന്നും തവണ വിളിച്ചാലാണ് കോൾ അറ്റൻഡ് ചെയ്യുക. വരാം, പരിഹരിക്കാം എന്ന മറുപടിയല്ലാതെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നു ഫൈസൽ പറയുന്നു. എരുമേലി സമഗ്ര കുടിവെള്ള വിതരണ പദ്ധതിയുടെ ജലവിതരണ പൈപ്പാണ് ദിവസങ്ങളായി പൊട്ടിയൊലിച്ചു റോഡിലൂടെ വെള്ളം പാഴാകുന്നത്. അധികൃതർ അടിയന്തര പരിഹാരം സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
പറഞ്ഞു മടുത്തു; പൈപ്പ് പൊട്ടി വെള്ളമത്രയും റോഡിൽ
10:23 PM Dec 09, 2022 | Deepika.com