കാഞ്ഞിരപ്പള്ളി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് ഇടക്കുന്നം വാരിക്കാട്ട് വി.ബി. വിജിയെ (48)യാണു കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്.
ഇയാൾ ഇന്നലെ രാത്രി ഇടക്കുന്നം ചെറുവള്ളിക്കാവ് അമ്പലത്തിന് സമീപത്ത് താമസിക്കുന്ന പുരുഷോത്തമൻ പിള്ളയെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പുരുഷോത്തമൻ പിള്ള നടത്തുന്ന കടമുറിയിൽ അതിക്രമിച്ചു കയറി വിജി വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പൂർവ വിദ്യാർഥീ സംഗമം
മുണ്ടക്കയം: 42 വർഷങ്ങൾക്കുശേഷം തെക്കേമല സെന്റ്് മേരീസ് ഹൈസ്കൂളിലെ 1979, 80, 81 ബാച്ചുകാർ 28ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേരുന്നു. പൂർവ വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായി ആറുമാസം നീണ്ടുനിന്ന നിരവധി ക്ഷേമപ്രവർത്തനങ്ങളും ഇവർ പൂർത്തിയാക്കി. പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ വിദ്യാലയത്തിന് പുതിയ ഉച്ഛഭാഷിണി വാങ്ങി നൽകി.
കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനൊപ്പം എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്കുവാങ്ങിയ കുട്ടികൾക്ക് കാഷ് അവാർഡുകൾ പ്രഖ്യാപിച്ചു. 28നു ചേരുന്ന സമ്മേളനത്തിൽ പൂർവ അധ്യാപകരെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെയും ആദരിക്കും. മണ്മറഞ്ഞുപോയ അധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിക്കും. തുടർന്ന് ഡയറക്ടറി പ്രകാശനവും പൂർവ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
മധ്യവയസ്കനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ
10:23 PM Dec 09, 2022 | Deepika.com