പൈക: പൈക കപ്പേളയില്‍ അമലോത്ഭവ ജൂബിലിത്തിരുനാളിന് 16നു കൊടിയേറും. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. 5.30ന് വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍ കൊടിയേറ്റും. 17ന് രാവിലെ 5.30നും 6.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് നരിതൂക്കില്‍. 5.15ന് കപ്പേളയിലേക്ക് മെഴുകുതിരി പ്രദക്ഷിണം. രാത്രി ഏഴിന് ബാൻഡ് ഷോ.
18ന് രാവിലെ 5.15ന് വിശുദ്ധ കുര്‍ബാന. 7.15ന് നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചിരിപ്പും പൊന്തിഫിക്കല്‍ കുര്‍ബാനയും - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പത്തിനു വിശുദ്ധ കുര്‍ബാന - ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍. ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുര്‍ബാന - ഫാ. ബിബിന്‍ തോമസ് പൂത്തൂര്‍. സന്ദേശം - ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. തുടര്‍ന്നു പ്രദക്ഷിണം, മ്യൂസിക്കല്‍ നൈറ്റ്.
ഏന്തയാർ പള്ളിയിൽ തിരുനാൾ
ഏന്തയാർ: സെന്റ് മേരീസ് (വേളാങ്കണ്ണി മാത) തീർഥാടന ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിനു തുടക്കമായി. 10ന് ഉച്ചകഴിഞ്ഞ് വിവിധ പന്തലുകളിൽനിന്നും കഴുന്നു പ്രതിക്ഷണം നടക്കും.
തുടർന്ന് വാഴ്വ്, സ്നേഹവിരുന്ന്, 5ന് വിശുദ്ധ കുർബാന, 6.45ന് കലാസന്ധ്യ. 11ന് രാവിലെ 6നും 7.30നും 10നും വിശുദ്ധ കുർബാന. ഉച്ചയ്ക്ക് 2.15നു ചെണ്ടമേളം, 2.40ന് ബാൻഡ്മേളം, 3.30ന് ആഘോഷമായ തിരുനാൾ കുർബാന, 5ന് തിരുനാൾ പ്രദക്ഷിണം, 7ന് അമ്പലപ്പുഴ സാരഥിയുടെ നാടകം.
പൈക കപ്പേളയില്‍ ജൂബിലിത്തിരുനാളിന് 16ന് കൊടിയേറും
10:23 PM Dec 09, 2022 | Deepika.com