സംസ്കാരം ഇന്ന്
10:21 PM Dec 09, 2022 | Deepika.com
മൂവാറ്റുപുഴ: ഓസ്ട്രേലിയയിൽ മുങ്ങിമരിച്ച പെരിങ്ങഴ കുരിയപ്ലാവുങ്കൽ എബിൻ ഫിലിപ്പി (24)ന്റെ സംസ്കാരം ഇന്ന് മൂന്നിന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും. ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ അടുത്ത് സണ്‍ഷൈൻ കോസ്റ്റിലെ ഗാർഡണർ വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ 28ന് കൂട്ടുകാരുമൊത്ത് ഇറങ്ങിയപ്പോൾ മുങ്ങിമരിക്കുകയായിരുന്നു. ഉപരി പഠനത്തിനായി 2018ൽ ഓസ്ട്രേലിയയിൽ എത്തിയ എബിൻ സണ്‍ഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു. മാതാവ്: മിനി. സഹോദരൻ: ബിബിൻ.