കുരുമുളക് പറിക്കാന്‍ പോയ യുവാവ് മരിച്ച നിലയില്‍
01:15 AM Dec 09, 2022 | Deepika.com
വെള്ളറട: അമ്പൂരി കാരിക്കുഴിയില്‍ കുരുമുളക് പറിക്കാന്‍ പോയ യുവാവ് മരിച്ച നിലയില്‍. കാരിക്കുഴി ശംഖിന്‍കോണം ശിവാനന്ദ ഭവനില്‍ ശിവാനന്ദ (35)നെയാണ് മരിച്ച നിലയില്‍ കണ്ടത്. തലേദിവസം മുതല്‍ ശിവാനന്ദനെ കാണാതായിരുന്നു. പാറക്കെട്ടിനിടയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും നെയ്യാര്‍ഡാം പോലീസും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് അനന്തര നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ എത്തിച്ചു.