ചങ്ങനാശേരി: എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിര്‍മിക്കുന്ന പണ്ടാരക്കളം ഫ്ലൈ ഓവറിന്റെ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ഇന്ന് രാത്രി ഒമ്പതു മുതല്‍ നാളെ രാവിലെ ആറുവരെ നടത്തുന്നതിനാല്‍ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചു.
ഈ ഭാഗത്തൂടെ കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പടെ) പെരുന്ന, തിരുവല്ല, അമ്പലപ്പുഴ വഴിയോ പൂപ്പള്ളി, ചമ്പക്കുളം എസ്എന്‍ കവലവഴി ആലപ്പുഴക്കും, ആലപ്പുഴയില്‍നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ തിരുവല്ല വഴിയോ എസ്.എന്‍. കവല -ചമ്പക്കുളംപൂപ്പള്ളി വഴി പോകേണ്ടതുമാണ്. കൈനകരി റോഡില്‍ മടവീണ് സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യമുള്ളതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം സാധ്യമല്ല.
പണ്ടാരക്കളം ഫ്ലൈഓവറില്‍ ഇന്ന് രാത്രി ഗതാഗത നിരോധനം
01:09 AM Dec 09, 2022 | Deepika.com